കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി ഇന്ന് (ഒക്ടോബർ 28) വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിൽ രാവിലെ 11.30ന് മണിക്ക് നടക്കുന്ന കോർണർ യോഗമാണ് പ്രിയങ്കയുടെ ജില്ലയിലെ ആദ്യപരിപാടി. തുടർന്ന് ഉച്ചക്ക്ശേഷം 2.30ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും. വൈകിട്ട് 4.30 മണിക്ക് കൽപ്പറ്റ നിയോജകമണ്ഡലത്തിലെ പൊഴുതനയിലും പ്രിയങ്ക പൊതുയോഗത്തിൽ സംസാരിക്കും. ഒക്ടോബർ 29 ന് രാവിലെ 9.30ന് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴ, 12.30ന് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മൽ, മൂന്ന് മണിക്ക് വണ്ടൂർ നിയോജകമണ്ഡലത്തിലെ മമ്പാടും, നാലരക്ക് നിലമ്പൂർ നിയോജകമണ്ഡലത്തിലെ ചുങ്കത്തറയിലും പ്രിയങ്ക കോർണർ യോഗങ്ങളിൽ സംസാരിക്കും. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉൾപ്പെടെയുള്ള നേതാക്കൾ വിവിധ യോഗങ്ങളിൽ സംസാരിക്കും