നീലേശ്വരം : അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർക്കു പരുക്ക്. വെടിക്കെട്ടുപുരയ്ക്കു തീപിടിച്ചാണ് അപകടം. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികൾ, പരിയാരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എത്തിച്ചു. ചിലരുടെ നില ഗുരുതരമെന്നാണു സൂചന.കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്ക്ക് തീപിടിച്ചത് ഇന്നലെ രാത്രി 12.20ന് ആയിരുന്നു അപകടം.