ബീൻസ് വൈവിധ്യമാർന്ന ഒരു പച്ചക്കറിയാണ്. വ്യത്യസ്ത കാലാവസ്ഥയിൽ ഇത് വളർത്താം. വളരെ രുചികരമായ പച്ചക്കറിയായ ബീൻസിൽ കൊഴുപ്പിന്റെ അംശം വളരെ കുറവാണെന്നതും നാരുകൾ വളരെയധികം അടങ്ങിയിട്ടുണ്ട് എന്നുള്ളതും അതോടൊപ്പം പോഷക ഗുണങ്ങൾ ഏറെയാണ് എന്നുള്ളതുമെല്ലാം മലയാളികൾക്കിടയിലും ബീൻസ് ജനപ്രിയമായി മാറി.കേരളത്തിൽ ശീത കാലങ്ങളിൽ ബീൻസ് കൃഷി ചെയ്യാവുന്നതാണ്.
കൃഷി രീതി
രണ്ടുതരം ബീൻസ്കൾ ആണുള്ളത്.
1. കുറ്റിച്ചെടിയായി വളരുന്നവ:
ദൈർഘ്യം കുറഞ്ഞ കുറ്റിച്ചെടിയായി വളരുന്ന ബീൻസ് ഇനമാണ് ഇവ. പൊതുവേ കുറഞ്ഞ വിളവ് തരുന്ന ഇവ സമതലങ്ങൾക്ക് യോജിച്ചവയാണ്.40 മുതൽ 50 വരെ ബീൻസ് ഒരു ചെടിയിൽ നിന്നും രണ്ടോ മൂന്നോ തവണയായി വിളവെടുക്കാം.
2. പടർന്നു വളരുന്നവ :
വള്ളിയായി പടർന്നു വളരുന്ന ബീൻസിന് പൊതുവേ ദൈർഘ്യം കൂടുതലാണ്.ഒന്നു മുതൽ ഒന്നര മീറ്റർ നീളമുള്ള കാലുകൾ സ്ഥാപിച്ച് പന്തലൊരുക്കി ആണ് ഇവ കൃഷിചെയ്യേണ്ടത്.കുറ്റിച്ചെടിയായി വളരുന്ന ബീൻസിനെ അപേക്ഷിച്ച് വിളവ് കൂടുതലായിരിക്കും.’കെന്റക്കി വണ്ടർ ‘എന്ന ഇനം കേരളത്തിൽ കൃഷിചെയ്യാൻ അനുയോജ്യമാണ്.
ബുഷ് ബീൻസ് നടുമ്പോൾ വരികൾക്കിടയിൽ 30 സെന്റീമീറ്റർ അകലവും വിത്തുകൾക്കിടയിൽ 20 സെന്റിമീറ്റർ അകലവും പാലിക്കണം.എന്നാൽ പോൾ ബീൻസിൽ ഒരേ തടത്തിൽ തന്നെ 5 വിത്തുകൾ പാകുകയും ആരോഗ്യമുള്ള മൂന്ന് തൈകൾ നിലനിർത്തി ബാക്കിയുള്ളവയെ ഒഴിവാക്കുകയും ചെയ്യാം.പോൾ ബിൻസു കൾ നടുമ്പോൾ തടങ്ങൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം.
വളപ്രയോഗം
ബീൻസ് നടാനായി നിലമൊരുക്കുമ്പോൾ തന്നെ മണ്ണിന്റെ അമ്ലത കുറയ്ക്കാനും കാൽസ്യ ത്തിന്റെ അഭാവം പരിഹരിക്കാനുമായി കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ഉപയോഗിക്കാം.ഒരു സെന്റ് സ്ഥലത്തേക്ക് രണ്ടു മുതൽ നാലു കിലോഗ്രാം എന്ന തോതിൽ ആണ് ഇവ ചേർക്കേണ്ടത്.അതോടൊപ്പം അടിവളമായി 80 കിലോഗ്രാം ജൈവവളവും പ്രയോഗിക്കാം.
വിളവെടുപ്പ്
ബീൻസ് പരമാവധി വളർച്ച എത്തുമ്പോൾ അവയിലെ നാരുകൾ കൂടുതൽ ദൃഢമാകും. അതിനുമുമ്പായി വിളവെടുക്കേണ്ടതാണ്.