ബത്തേരി: നവംബർ 6,7,8 തീയതികളിൽ അമ്പലവയൽ വൊക്കേഷണൽഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന സുൽത്താൻ ബത്തേരി ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ എ.ഈ.ഒ ബി.ജെ ഷിജിത പ്രകാശനം ചെയ്‌തു പ്രിൻസിപ്പാൾ പി.ജി സുഷമ, പിടിഎ പ്രസിഡണ്ട് ഇ.കെ ജോണി, പ്രധാന അധ്യാപിക സലീന ടീച്ചർ, വിഎച്ച്സി പ്രിൻസിപാൾ സി.വി നാസർ, മീഡിയ&പബ്ലിസിറ്റി കൺവീനർ മധു മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. ചീരാൽ ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലാബ് അസിസ്റ്റന്റ് കൃഷ്ണൻ കുമ്പളേരിയാണ് ലോഗോ രൂപകൽപ്പന ചെയ്‌തത്.
ബത്തേരി ഉപജില്ല സ്കൂൾ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
