മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുഖത്ത് സ്തുസ്ഥ്യർഹ്യമായ സേവനം കാഴ്ചവെച്ച കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആംബുലൻസ് ഡ്രൈവർമാരെയും ഉടമകളെയും ആദരിക്കുന്നതിനായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബഹു. കേരളാ വനം – വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ഒപ്പം ആരോഗ്യ സ്ഥാപനങ്ങളും വിവിധ സർക്കാർ വിഭാഗങ്ങളും ആദരിക്കപ്പെട്ടവരിൽ പെടുന്നു. ചടങ്ങിൽ ആംബുലൻസ് ഡ്രൈവർമാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ AODA സംസ്ഥാന പ്രസിഡണ്ട് അനു സമേൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷാജുദ്ദീൻ ചിറക്കൽ, , ഗൂഡല്ലൂർ എം എൽ എ അഡ്വ. പൊൻ ജയശീലൻ, ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ,
കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ & വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ, മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റ് വി എൻ ശശീന്ദ്രൻ, വാർഡ് മെമ്പർ കേശവൻ, വയനാട് ആർ ടി ഒ പ്രിയ സുമേഷ്, ഐ എം എ മുൻ സ്റ്റേറ്റ് പ്രസിഡന്റ് ഡോ ഭാസ്കരൻ, കൽപ്പറ്റ DYSP ബിജു രാജ്, കൽപ്പറ്റ ഫയർ ഓഫീസർ പി കെ ബഷീർ, മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ ഉമ്മർ, ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഷാനവാസ് പള്ളിയാൽ, എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് ട്രഷറർ ഷമീർ പട്ടാമ്പി നന്ദി പ്രകാശിപ്പിച്ചു.