എഴുപതു വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരരെയും കുടുംബ വരുമാനം കണക്കിലെടുക്കാതെ ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ പരിരക്ഷയ്ക്കു കീഴില്‍ കൊണ്ടുവരാൻ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിലവില്‍ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന ആരോഗ്യപദ്ധതിക്ക് കീഴിലുള്ളവർക്ക് അത് തുടരുകയോ പുതിയത് തിരഞ്ഞെടുക്കുകയോ ചെയ്യാം. അർഹരായവർക്ക് ഉടൻ വ്യക്തിഗത കാർഡ് വിതരണം ചെയ്യും.
ആർക്കൊക്കെ ലഭിക്കും?
70 വയസില്‍ കൂടുതലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും സാമൂഹിക – സാമ്ബത്തിക നില പരിഗണിക്കാതെ AB PM-JAY യുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. അർഹരായവർക്ക് പ്രത്യേക കാർഡ് വിതരണം ചെയ്തായിരിക്കും
ആനുകൂല്യം ലഭ്യമാക്കുക.
നിലവില്‍ ആയൂഷ് ഭാരത് പദ്ധതിക്ക് കീഴിലുള്ളവർ?
നിലവില്‍ ആയുഷ് ഭാരത് പദ്ധതിക്ക് കീഴിലുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷയാകും ലഭിക്കുക.അധികമായി ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ കുടുംബത്തിലെ 70 വയസ്സിന് താഴെയുള്ള അംഗങ്ങള്‍ക്ക് പങ്കിടാനാവില്ല.
സ്വകാര്യ പോളിസി എടുത്തവർ?
കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്കീം (സിജിഎച്ച്‌എസ്), എക്സ്-സർവീസ്മെൻ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം (ഇസിഎച്ച്‌എസ്), ആയുഷ്മാൻ സെൻട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങിയ മറ്റു പൊതു ആരോഗ്യ ഇൻഷുറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങള്‍ ഇതിനകം ലഭിക്കുന്ന 70 വയസും അതില്‍ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള സ്കീമുകളില്‍ തുടരുകയോ അല്ലെങ്കില്‍ ആയുഷ്മാൻ ഭാരത് തിരഞ്ഞെടുക്കുകയോ ചെയ്യാം. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിന് കീഴിലുള്ള 70 വയസും അതില്‍ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാൻ അർഹതയുണ്ടെന്നുംസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അർഹരാണോ എന്ന് എങ്ങനെ അറിയാം?
1- ഔദ്യോഗിക വെബ്സൈറ്റ് ആയ
pmjay.gov.in സന്ദർശിക്കുക.
2- “Am I Eligible” എന്ന സെക്ഷൻ തിരഞ്ഞെടുക്കുക.
3-മൊബൈല്‍ നമ്ബറും കോഡും നല്‍കുക.
4- ഒ.ടി.പി. വേരിഫിക്കേഷൻ നടത്തുക.
5-ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം ‘സബ്മിറ്റ്’ ചെയ്യുക.
എങ്ങനെ അപേക്ഷിക്കാം?
1- ഔദ്യോഗിക വെബ്സൈറ്റ് ആയ
pmjay.gov.in
സന്ദർശിക്കുക
2- ആധാർ കാർഡ്/ റേഷൻ കാർഡ് വേരിഫിക്കേഷൻ ചെയ്യുക.
3- കുടുംബ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുക.
4- AB-PMJAY ഐ.ഡി. കാർഡ് പ്രിന്റ് ചെയ്ത് എടുക്കാം.