വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും നവംബർ 3ന് മാനന്തവാടിയിൽ

കൽപ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മൂന്നാം തീയതി മുതൽ ഏഴാം തീയതി വരെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മൂന്നാം തീയതി മണ്ഡലത്തിൽ ഉണ്ടാവും. 3ന് രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ ഇരുവരും പങ്കെടുക്കും. ഉച്ചയ്ക്ക് 3 മണിക്ക് അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി. അനിൽ കുമാർ എം. എൽ. എ. പത്രക്കുറുപ്പിൽ പറഞ്ഞു.

 

പ്രിയങ്ക ഗാന്ധി ഉച്ചയ്ക്ക് 1 മണിക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് നടക്കുന്ന കോർണർ യോഗത്തിലും 2.30ന് കോറോം നടക്കുന്ന കോർണർ യോഗത്തിലും 4.45ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടക്കുന്ന കോർണർ യോഗത്തിലും പങ്കെടുക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *