ബെംഗളൂരു : ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മലയാളി വിദ്യാർഥി മരിച്ചു. വടകര കൊയിലാണ്ടിവളപ്പ് മാടപ്പുല്ലന്റവിട എം.വി. സിദ്ധിഖിന്റെ മകൻ നിയാസ് മുഹമ്മദാണ് (26) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാഹി സ്വദേശി ഷുഹൈബിന് (23)പരുക്കേറ്റു. വ്യാഴാഴ്ച രാത്രി ബെംഗളൂരു ബി.ടി.എമ്മിലായിരുന്നു അപകടം. ഷുഹൈബിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാറ്റി. ബെംഗളൂരുവിൽ സൈബർ സെക്യൂരിറ്റി കോഴ്സിന് പഠിക്കുകയാണ് ഇരുവരും. നിയാസ് മുഹമ്മദിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.