കല്‍പ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി എന്ന കൊട്ടാരം ഷാഫി (38)യെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. മുന്‍പ് കാപ്പ ചുമത്തി ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഷാഫി വീണ്ടും കുറ്റകൃത്യത്തിലുള്പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കവര്‍ച്ച, മോഷണം, ദേഹോപദ്രവം,അടികലശല്‍, ലഹരിക്കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ജില്ലയില്‍ എല്ലാ സ്റ്റേഷന് പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി. തപോഷ് ബസുമാതാരി ഐ.പി.എസ് അറിയിച്ചു.