വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് സൗദിയിൽ ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു

റിയാദ്: നടന്നുവരുമ്പോൾ റിവേഴ്സെടുത്ത വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് സൗദിയിലെ ബുറൈദയിൽ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫി (54) ആണ് ബുറൈദ സെട്രൽ ആശുപത്രിയിൽ മരിച്ചത്.

 

വർഷങ്ങളായി ബുറൈദയിൽ പ്രവാസിയായ അദ്ദേഹം തുന്നൽ ജോലിയാണ് ചെയ്തിരുന്നത്. കടയിൽനിന്ന് സാധനങ്ങളും വാങ്ങി കൂട്ടുകാരനോടൊപ്പം വരുമ്പോൾ ബുറൈദ ലേഡീസ് മാർക്കറ്റിൽ വെച്ച് അവരെ മറികടന്നുപോയ സ്വദേശിയുടെ ലാൻഡ് ക്രൂയിസർ അപ്രതീക്ഷിതമായി പിന്നോട്ടെടുക്കുകയായിരുന്നു. അതിവേഗം റിവേഴ്സിൽ വന്ന വാഹനം മുഹമ്മദ് റാഫിയെ ഇടിച്ചുതെറിപ്പിച്ചു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. പിതാവ്: മുഹമ്മദ്‌, മാതാവ്: കദീജ, സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ഷാജി, ഭാര്യ: ഹാജറ, മക്കൾ: അനസ്, അനീസ്, റഫാൻ. മൃതദേഹം ബുറൈദയിൽ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *