സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നിലവിൽ വന്നു. പുതുതായി ലൈൻസിന് അപേക്ഷിക്കുന്നവർക്ക് ഇനി മുതൽ പ്രിന്റ് ഡ്രൈവിങ് ലൈസൻസ് നൽകില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാൽ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.ഇത്തരത്തിൽ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ലൈസൻസ് ഡിജി ലോക്കർ, എം പരിവാഹൻ എന്നീ മൊബൈൽ ആപ്പുകളിൽ സൂക്ഷിക്കാം. ആവശ്യമുള്ളവർക്ക് ഡൗൺലോഡ് ചെയ്യുന്ന ലൈസൻസ് പ്രിന്റ് ചെയ്ത് സൂക്ഷിക്കാമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവും സർക്കാർ പുറത്തിറക്കി.