മേപ്പാടി: കഴിഞ്ഞ ദിവസം പരപ്പൻപാറയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പുത്തുമലയിൽ സർവമത പ്രാർത്ഥനയോടെ സംസ്‌കരിച്ചു. കൂടാതെ ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞ ശരീരഭാഗങ്ങൾ ബന്ധുക്കളുടെ ആവശ്യപ്രകാരം മാറ്റി സംസ്കരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ നാസർ, രാജു, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി, താഹസിൽദാർ, പോലീസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകിയ വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ ഷുക്കൂർ അലിയുടെ നേതൃത്വത്തിൽ റിയാസ് മേപ്പാടി മുനീർ കാക്കവയൽ, ജുനൈദ്, ഷുക്കൂർ കാക്കവയൽ, റാഫി, നൗഷീദ് വൈക്കത്ത് കോട്ടപ്പള്ളി, ടീം അംഗങ്ങളും വിഖായ പ്രവർത്തകരും പങ്കാളികളായി.
പരപ്പൻപാറയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പുത്തുമലയിൽ സംസ്കരിച്ചു
