ബത്തേരി :അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് തിമിര ശാസ്ത്രക്രിയയിൽ പുതിയ വഴി തേടി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി .വയനാട് ജില്ലയിൽ സർക്കാർ മേഖലയിൽ ആദ്യമായി ഫാക്കോ ടെക്നോളജി ഉപയോഗിച്ചു കൊണ്ട് ആദ്യ തിമിര ശാസ്ത്ര ക്രിയ നടത്തി.
നിലവിൽ അത്യാധുനിക സംവിധാനങ്ങൾ ഉള്ള ഓപ്പറേഷൻ തിയേറ്ററുകളാണ് താലൂക്ക് ആശുപത്രിക്ക് ഉള്ളത്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഫാക്കോ സംവിധാനം ഒരുക്കിയിരിക്കുന്നത്. Phacoemulsification രീതി കടന്നു വന്നതോടെ തിമിര ശാസ്ത്രക്രിയക്ക് പുതിയ മാറ്റം സൃഷ്ടിക്കാൻ കഴിയും.നേത്ര രോഗ വിഭാഗം മേധാവി ഡോ ബിബി ജോസഫിന്റെ നേതൃത്വത്തിൽ പുതിയ ടെക്നോളജി ഉപയോഗിച്ചു ശാസ്ത്ര ക്രിയക്ക് തുടക്കം കുറിച്ചു.സീനിയർ നഴ്സിംഗ് ഓഫീസർ സിന്ധു എം എം,ജിസ്ന (നഴ്സിംഗ് ഓഫീസർ), വിഷ്ണു(നഴ്സിംഗ് അസിസ്റ്റന്റ്) ഓമന (ഹൌസ് കീപ്പിങ് ),നഴ്സിംഗ് ഓഫീസർമാരായ ഷബ്‌ന ബഷീർ,അനിത്ത് ലാൽ,എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.