ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ

പുൽപ്പള്ളി : മരക്കടവ് ഡിപ്പോയിലെ കാട്ടുനായ്ക്ക കോളനിക്ക് സമീപത്തുനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച മരക്കടവ് സ്വദേശികളായ പുളിക്കപ്പറമ്പിൽ ഷിബു (47), കണ്ടത്തിൻപടി മാണി (ജിന്റോ-40) എന്നിവരെ പുല്പള്ളി പോലീസ് അറസ്റ്റുചെയ്തു. മോഷണസംഘത്തിലുണ്ടായിരുന്ന പഴയ തോട്ടം കോളനിയിലെ ചിന്നു (30) ഒളിവിലാണ്.

 

കോളനിക്ക് സമീപത്തുള്ള നാല് ചന്ദനമരങ്ങളിലൊന്നാണ് പ്രതികൾ മുറിച്ചുകടത്താൻ ശ്രമിച്ചത്. മരംമുറിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ മോഷ്ടാക്കൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിൽ ഷിബുവിനെ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിൽ ഏൽപ്പിച്ചു. രക്ഷപ്പെട്ട മാണി പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒളിവിലുള്ള ചിന്നുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *