ചീരാൽ : മുത്തശ്ശിയെ കഴുത്ത് ഞെരിച്ചു കൊന്ന സംഭവം പ്രതി കടുത്ത മാനസിക വിഷമത്തിന് അടിമ. ചീരാൽ റജിനിവാസിലെ രാഹുൽരാജ് (28) ആണ് മുത്തശ്ശി കമലാക്ഷിയെ (75) കഴുത്തിൽ തുണി മുറുക്കി ഞെരിച്ച് കൊന്നത്. ഇന്ന് രാവിലെ 10.30 ഓടെ ചീരാൽ വരിക്കേരിയിലെ വീട്ടിലാണ് സംഭവം.പ്രതി കടുത്ത മാനസിക വിഷമത്തിന് അടിമയായിരുന്നു. ഇതിനു മുൻപ് ജോലി ചെയ്ത കമ്പനിയിൽ നിന്നും മാനസിക സമ്മർദ്ദം മൂലം രാജിവെച്ചിരുന്നു. തന്റെ മുത്തശ്ശിയെ കഴുത്തിൽ തോർത്തിട്ട് കൊല്ലുകയും ശേഷം പ്രതി സ്വയം തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി കുറ്റം ഏറ്റു പറയുകയായിരുന്നു. മാനസിക അസ്വാസ്ഥ്യവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയയാളാണ് രാഹുൽരാജ് എന്നാണ് വിവരം. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.