കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. നാലാം ഘട്ട പ്രചരണത്തിന്‍റെ ഭാഗമായാണ് പ്രിയങ്ക ഇന്ന് എത്തുന്നത്.
വടനാട്ടിൽ എത്തുന്ന പ്രിയങ്കയ്ക്ക് ഇന്ന് ആറിടത്ത് സ്വീകരണം ഒരുക്കിയിട്ടുണ്ട്.13 ന് തെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ നാളെയാണ് കൊട്ടിക്കലാശം.വയനാട്ടിൽ പ്രിയങ്കയോടൊപ്പം രാഹുൽ ഗാന്ധിയും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. പ്രിയങ്കയുടെ പ്രചാരണത്തിനായി നേരത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിൽ എത്തിയിരുന്നു.