പോർട്ട് എലിസബത്ത്: ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 125 റൺസ് വിജയലക്ഷ്യമാണ് ഉയർത്തി ഇന്ത്യ ഉയർത്തിയത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമടക്കമുള്ളവർ നിരാശപ്പെടുത്തിയപ്പോൾ 45 പന്തിൽ 39 റൺസ് നേടിയ ഹാർദിക്കിന്റെ ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യ വലിയ തകർച്ച അതിജീവിച്ചത്. ഇതോടെ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 124 റൺസ് നേടി.