കൽപ്പറ്റ: മുണ്ടക്കൈ പ്രകൃതി ദുരന്ത ബാധിതർക്കായി ചാലക്കുടി ആസ്ഥാനമായുള്ള ഫിലോകാലിയഉരുൾപൊട്ടൽ പുനരധിവാസം; ഫിലോകാലിയ ഫൗണ്ടേഷൻ്റെ വീടുകൾ താക്കോൽ സമർപ്പണം നാളെ സീതാമൗണ്ടിൽ ഫൗണ്ടേഷൻ നിർമ്മിച്ച 10 വീടുകളുടെ താക്കോൽ സമർപ്പണം നാളെ സീതാമൗണ്ടിൽ നടക്കും. ഫൗണ്ടേഷൻ്റെ കൂട് പദ്ധതിയിൽ 100 ദിവസങ്ങൾക്കുള്ളിലാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. 25 വീടുകളാണ് ഇവിടെ നിർമ്മിക്കുന്നത്. ദുരിതബാധിതർക്ക് സർക്കാർ സംഘടനകളും ജില്ലയിൽ വിഭാവനം ചെയ്ത പദ്ധതികളിൽ ആദ്യം കൈമാറുന്നതും ഫൗണ്ടേഷൻ്റെ വീടുകളാണ്. അടുത്തഘട്ടം ജനുവരിയിൽ പൂർണീകരിക്കും. സ്ഥലലഭ്യതയനുസരിച്ച് 100 വീടുകളാണ് വേണ്ടതെന്ന് ഫൗണ്ടേഷൻ ഭാരവാഹി മാരിയോ ജോസഫും ജിജി മാരിയോയും അറിയിച്ചു.
പ്രവാസി മലയാളി സീതാമൗണ്ടിൽ സംഭാവന ചെയ്ത 73 സെൻ്റ് സ്ഥലത്ത് 13 വീടുകളും പെരിക്കല്ലൂർ സ്വദേശികൾ നൽകിയ സ്ഥലങ്ങളും 6 വീടുകളും നിർമ്മിക്കുന്നു. സ്ഥലലഭ്യതയനുസരിച്ച് പദ്ധതി ജില്ലയുടെ വിവിധഭാഗങ്ങളിൽ വേഗത്തിൽ പൂർണമാക്കും. വ്യക്തികളുടെയും സംഘടനകളുടെയും സഹായമുപയോഗിച്ചാണ് വീടുനിർമ്മാണം. 2018 മുതൽ സംസ്ഥാനത്ത് ഇതുവരെ 160 വീടുകളുടെ നിർമ്മാണം ഫൗണ്ടേഷൻ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. നാളെ നാലു മണിക്ക് പിന്നണിഗായിക നഞ്ചിയമ്മ താക്കോൽ സമർപ്പിക്കണം.