മാനന്തവാടി: മാനന്തവാടി ഉപജില്ല സ്കൂൾ കലോൽസവത്തിൽ പങ്കെടുത്ത 5 ഇനങ്ങളിലും എ ഗ്രേഡോടെ 3 ഒന്നാം സ്ഥാനവും, 2 മൂന്നാം സ്ഥാനവും കരസ്ഥമാക്കി പാർവതി ആർ ആലഞ്ചേരി മികച്ച നേട്ടം കൈവരിച്ചു. ഗസൽ, തിരുവാതിര, സംഘഗാനം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, കുച്ചുപ്പുടി, ലളിതഗാനം എന്നിവയ്ക്ക് എ ഗ്രേഡോടെ മൂന്നാം സ്ഥാനവും പാർവതി കരസ്ഥമാക്കി. മാനന്തവാടി എംജിഎം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് പാർവതി. നൃത്തത്തിൽ സാബു തൃശ്ശിലേരിയും, സംഗീതത്തിൽ മോഹനൻ, ആനന്ദൻ കാവുംവട്ടം, പ്രസന്നൻ കോഴിക്കോട് എന്നിവരുമാണ് ഗുരുക്കൾ. മാനന്തവാടി സ്വദേശികളായ സൂര്യ-രജീഷ് ദമ്പതികളുടെ മകളാണ് പാർവതി.
മാനന്തവാടി ഉപജില്ല കലോത്സവം;മേളയിലെ താരമായി പാർവതി
