മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച്‌ പത്ത് വയസ്സുകാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച്‌ മരണം. മലപ്പുറം പൊന്നാനി മുക്കാടി സ്വദേശി സെബാമെഹ്‌റിൻ (10) ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎല്‍പി സ്കൂള്‍ വിദ്യാർത്ഥിയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരണം സംഭവിച്ചത്. അതേസമയം മലപ്പുറം കുറ്റിപ്പുറം മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നുവെന്ന് റിപ്പോർട്ട്. പ്രദേശത്ത് നൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 21, 22 എന്നീ വാർഡുകളിലുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നടുവട്ടം മേഖലയിലെ ആളുകള്‍ക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. ലക്ഷണങ്ങള്‍ കണ്ട ആളുകളെ വിവിധ ആശുപത്രിയില്‍ പ്രവേശിച്ചു. ഇതോടെ വീണ്ടും മഞ്ഞപ്പിത്തത്തിന്റെ ആശങ്കയിലാണ് ജനങ്ങള്‍. രോഗം വരാതെ നോക്കുക എന്നതുമാത്രമാണ് ആകെയുള്ള പ്രതിവിധി, വന്നാല്‍ തന്നെ കൃത്യമായി ഡോക്ടർ പറയുന്ന നിർദേശങ്ങള്‍ പാലിക്കുക, സ്വയം ചികിത്സ ഒഴുവാക്കുക.

 

അതേസമയം സംസ്ഥാനത്ത് മഞ്ഞപിത്തം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. കുടിക്കാനുപയോ​ഗിക്കുന്ന വെള്ളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ പറഞ്ഞിരുന്നു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *