വയനാട് ഉപതെരഞ്ഞെടുപ്പ് നാളെ 54 മൈക്രോ ഒബ്സർവർമാർ · 578 പ്രിസൈഡിംഗ് ഓഫീസർമാർ · 578 സെക്കൻഡ് പോളിംഗ് ഓഫീസർമാർ · 1156 പോളിംഗ് ഓഫീസർമാർ · 1354 പോളിങ്ങ് ബൂത്തുകൾ വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിൽ 1471742 വോട്ടർമാർ. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണ്ണമായതായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലം, 1471742 വോട്ടർമാരാണുള്ളത്.മാനന്തവാടി സെൻ്റ് പാട്രിക് ഹയർസെക്കൻ്ററി സ്‌കൂൾ കോളേജ്, സുൽത്താൻ എസ്.കെ.എം.ജെ ഹൈസ്‌കൂൾ, കൂടത്തായി സെൻ്റ് മേരീസ് എൽ.പി സ്‌കൂൾ, മഞ്ചേരി ചുളളക്കാട് ജി.യു.പി സ്‌കൂൾ, മൈലാടി അമൽ കോളേജ് എന്നിവിടങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നു. കുറ്റമറ്റ രീതിയിലാണ് മുഴുവൻ സംവിധാനങ്ങളും ഇതിൻ്റെ ഭാഗമായി ക്രമീകരിച്ചത്. വിതരണ കേന്ദ്രങ്ങളിൽ നിന്നും പോളിംഗ് ഉദ്യോഗസ്ഥർക്ക് പോളിംഗ് സാമഗ്രികളുമായി ബൂത്തിലെത്താൻ പ്രത്യേക വാഹനങ്ങൾ ഒരുക്കിയിരുന്നു.തെരഞ്ഞെടുപ്പ് നിർവഹണത്തിനായി സുരക്ഷാ സംവിധാനങ്ങളും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ 04936 204210, 1950 ടോൾ ഫ്രീ നമ്പറുകളിൽ അറിയിക്കാനുള്ള കൺട്രോള് റൂമും വിജിൽ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദം, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്.