സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവരുടെ രക്തസമ്മർദം പരിശോധിക്കാൻ ഡോക്ടർമാർക്ക് മടിയെന്ന് പരാതി.ഇതിനെ തുടർന്ന് ചികിത്സക്ക് എത്തുന്ന രോഗികളിൽ ആവശ്യം ഉള്ളവർക്കെല്ലാം രക്തസമ്മർദ പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
പരിശോധന ഉണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പാക്കുകയും വേണം.രോഗിയുടെ രക്തസമ്മർദം, താപനില, നാഡിമിടിപ്പ്, ശ്വസന നിരക്ക് എന്നിവ എടുക്കുന്നത് നിർണായകമാണ്.രോഗിയുടെ ആരോഗ്യ നിലയെ കുറിച്ച് വിലയിരുത്താനും ഇത് സഹായിക്കും. മുൻപ് ഇവ പരിശോധിച്ച ശേഷമാണ് ഡോക്ടർമാർ രോഗ വിവരങ്ങൾ ചോദിച്ച് അറിഞ്ഞിരുന്നത്
.