ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിലെ രാത്രി യാത്രാ നിരോധനത്തിൽ ഇളവ് വരുത്തുന്നത് സർക്കാരിൻ്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. നിരോധനത്തിൽ ഇളവിന് ശ്രമിക്കുമെന്ന് വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ യോഗത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞതിനോട് ബിജെപിയും പരിസ്ഥിതി സംഘടനകളും പ്രതിഷേധിച്ചിരുന്നു. ദേശീയ ഹൈവേകളിൽ രാത്രി 9:00 PM മുതൽ രാവിലെ 6:00 AM വരെയും സംസ്ഥാന ഹൈവേയിൽ വൈകിട്ട് 6:00PM മണി മുതൽ രാവിലെ 6:00 AM വരെയുമാണ് നിലവിൽ നിയന്ത്രണമുള്ളത്.
ബന്ദിപ്പൂർ വനപാത രാത്രിയാത്ര;ഇളവിന് നീക്കമില്ലെന്ന് സിദ്ധരാമയ്യ
