ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര;ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആവേശകരമായ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം.ഇന്ത്യ ഉയ‍ർത്തിയ 220 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മാർക്കോ യാൻസൻ്റെയും ഹെന്റിച്ച്‌ ക്ലാസന്റെയും വെടിക്കെട്ട് ബാറ്റിംഗിന് മുന്നില്‍ പതറാതെ നിന്ന ഇന്ത്യ അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.

 

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. ട്വന്റി20 ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയാണ് സെഞ്ചൂറിയനില്‍ തിലക് വര്‍മ കുറിച്ചത്. 56 പന്തില്‍ 107 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു. ഏഴു സിക്‌സും എട്ടു ഫോറുമടങ്ങുന്നതാണ് ബാറ്റിങ്. പ്രോട്ടീസ് ബൗളര്‍മാരെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിച്ച തിലക് 32 പന്തില്‍ അര്‍ധ സെഞ്ച്വറിയും അടുത്ത 19 പന്തില്‍ സെഞ്ച്വറിയിലെത്തുകയും ചെയ്തു.തിലക് പുറത്താകാതെ 107 റണ്‍സ് നേടി. 20 ഓവറില്‍ ഇന്ത്യ നേടിയത് 219 റണ്‍സാണ്. ദക്ഷിണാഫ്രിക്കയ്ക്കായി ആന്റിലെ സിമെലാനെ, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ ജാന്‍സെന്‍ 28 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി-20 മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ആദ്യ ബാറ്റിംഗിനയച്ചു. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ മാര്‍ക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *