കെഎസ്ആർടിസി ബസിലെ 25% സീറ്റുകൾ സ്ത്രീകൾക്ക് തന്നെ;ആളില്ലെങ്കിൽ മാത്രം പുരുഷൻമാർക്ക് ഇരിക്കാം.

കെഎസ്ആർടിസി ബസിൽ 25% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നവ തന്നെ. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ചാണിത്. ബസ് സർവീസ് തുടങ്ങുമ്പോൾ സ്ത്രീകളുണ്ടെങ്കിൽ, സംവരണ സീറ്റുകൾ അവർക്ക് മാത്രമേ നൽകാവൂ.

 

സ്ത്രീകളില്ലെങ്കിൽ പുരുഷൻമാർക്ക് ആ സീറ്റിൽ ഇരിക്കാം. രണ്ടിൽ കൂടുതൽ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റിൽ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷൻ ഇരിക്കാൻ അനുമതി നൽകാൻ കണ്ടക്‌ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ‌.

 

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല. എന്നാൽ, ചില പുരുഷൻമാർ സ്ത്രീയെന്ന വ്യാജേന സംവരണ സീറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. ഇത് കണ്ടക്ടർ കണ്ടെത്തിയാൽ സീറ്റ് നഷ്ടപ്പെടും. പകരം സീറ്റ് ലഭ്യമല്ലെങ്കിൽ യാത്ര ഉപേക്ഷിക്കേണ്ടിവരും. സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ പുരുഷൻമാർക്ക് ഇരിക്കാമെങ്കിലും സ്ത്രീകൾ കയറുമ്പോൾ മാറിക്കൊടുക്കണം.

 

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്കുള്ള സംവരണ സീറ്റിൽ ഇരിക്കുന്ന പുരുഷൻമാരെ യാത്രാമധ്യേ എഴുന്നേൽപ്പിക്കാനികില്ലെന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം ഇതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *