മേപ്പാടി: റിപ്പൺ സ്വദേശിയായ ദേവസി ലിജി ദമ്പതികളുടെ മകൻ ദിപിനെയാണ് ഇന്നു രാവിലെ സ്കൂളിലേക്കുള്ള വഴി കാണാതെയായത്. വിദ്യാർത്ഥിയെ മുളക് സ്പ്രേ അടിച്ചു വാനിൽ കടത്തികൊണ്ടു പോവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. വിദ്യാർത്ഥിയുടെ കൈവശമുള്ള ഫോണിൽ ലൈവ് ലൊക്കേഷൻ കാണിച്ചത് കോഴിക്കോട് ബൈപ്പാസിലാണ് തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനിടെ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തു നിന്ന് കണ്ടെത്തുകയായിരുന്നു.കുട്ടിയെ വാഹനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.ഇപ്പോൾ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് . ബന്ധുക്കൾ കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ കോഴിക്കോട്ടേക്ക് പോയി . വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയവരെ കുറിച്ച് സുചനകൾ ഒന്നും ലഭിച്ചില്ല. പോലീസ് സിസിടിവി കേന്ദ്രീകരിച്ച് തുടർഅന്വേഷണത്തിലാണ് .
വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഇറക്കി വിട്ടു.
