കണ്ണൂർ : കേളകം മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.ഒൻപത് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. നാടക സംഘത്തിന് ഇന്നലെ കണ്ണൂരിൽ പരിപാടിയുണ്ടായിരുന്നു. അതുകഴിഞ്ഞ്, നാളെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന നാടകമേളയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടമുണ്ടായത്.കേളകത്ത് നിന്ന് നെടുംപൊയിൽ ചുരം വഴി വയനാട്ടിലേക്ക് കടക്കാനായിരുന്നു സംഘം ആദ്യം ശ്രമിച്ചത്. എന്നാൽ ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണി ഉള്ളതുമൂലം ഗതാഗതം നിരോധിച്ചിരിക്കുകയാണ്. തുടർന്ന് ഷോർട്ട് കട്ടിലൂടെ വയനാട്ടിൽ പോകവേയാണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഉമേഷ് (39), ബിന്ദു (56), ചെല്ലപ്പൻ (43) സുരേഷ് (60), വിജയകുമാർ (52), ഷിബു (48), ഉണ്ണി (51), ശ്യാം (38), സുഭാഷ് (59) എന്നിവരാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.