പെരിന്തൽമണ്ണ : പൊന്നിയാകുർശിയിൽ വെള്ളിയാഴ്ച്ച പുലർച്ച 5.30 ഓടെ കാർ കത്തി നശിച്ചു. പെരിന്തൽമണ്ണ ഫയർ അസിസ്റ്റന്റ് ഓഫീസർ നാസറിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ രാമദാസ് സുജിത്ത് അർഷാദ് ,എന്നിവരും സംഘം ഉടൻ തന്നെ തീ അണക്കുകയായിരുന്നു
ഷോട്സർക്യൂട്ട് ആണ് കാർ കത്താനുള്ള കാരണമെന്നാണ് ആദ്യ നിഗമനം. കാർ നിർത്തി നമസ്കാരത്തിനായി പള്ളിയിലേക്ക് പോയപോൾ ആയിരുന്നു സംഭവം.