ചെതലയം: ബത്തേരി ചെതലയം പടിപ്പുര നാരായണന്റെ രണ്ട് വയസ് പ്രായമുള്ള പശുവിനെയാണ് കടുവ കടിച്ചുക്കൊന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീടിന് സമീപത്തെ വയലിൽ മേയാൻ കെട്ടിയിട്ടിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ചത്. എട്ടുമാസം മുമ്പും ഇവിടെവെച്ച് നാരായണൻ്റെ മറ്റൊരു പശുവിനെയും കടുവ കടിച്ചുക്കൊന്നിരുന്നു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി