കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുതിച്ച് കയറി സ്വർണവില. ഒറ്റയടിക്ക് 480 രൂപ വർധിച്ച് പവന് 55,960 രൂപയായി. ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. 6995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 59,080 രൂപയായിരുന്നു ഈ മാസം തുടക്കത്തിൽ സ്വർണവില. 60,000 കടക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വർണ വില കുറയാൻ തുടങ്ങിയത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്. അടുപ്പിച്ച് സ്വർണ വിലയിൽ വലിയ ഇടിവുകൾ ഉണ്ടായ ശേഷമാണ് വീണ്ടും ഉയരുന്നത്.