പിഎസ്‍സി നിയമനം 30,000 കടന്നു; പൊലീസില്‍ 2043 പേര്‍ കൂടി

തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസർ തസ്തികയില്‍ പ്രതീക്ഷിത ഒഴിവുകൂടി കണ്ട് 2043 പേരെകൂടി നിയമിക്കുന്നു. പലജില്ലകളിലും നിയമന ശുപാർശ അയച്ചുതുടങ്ങിയതായി പിഎസ്‌സി അറിയിച്ചു.2025 ജൂണ്‍ വരെയുണ്ടാകുന്ന വിരമിക്കല്‍ ഒഴിവുകള്‍ കണക്കാക്കിയാണ് സിപിഒ പരിശീലനത്തിന് ഇത്രയുംപേരെ നിയമിക്കുന്നത്. ഒമ്ബതുമാസത്തെ പരിശീലത്തിനുശേഷമാകും ഇവരുടെ നിയമനം.

 

2024ല്‍ പിഎസ്സി നിയമന ശുപാർശകളുടെ എണ്ണം 30,000 കടന്നു. ഇതുവരെയയുള്ള കണക്കനുസരിച്ച്‌ 30,363 പേർക്കാണ് ഇക്കാലയളവില്‍ വിവിധ തസ്തികകളിലേക്ക് നിയമനശുപാർശ അയച്ചത്.

സാമ്ബത്തിക പ്രതിസന്ധിയാല്‍ പിഎസ്സി നിയമനങ്ങള്‍ നടക്കുന്നില്ലെന്ന് പ്രതിപക്ഷവും ചില മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിക്കുമ്ബോഴാണ് ഈ കുതിപ്പ്. ഡിസംബർ പൂർത്തിയാകുമ്ബോള്‍ ആകെ നിയമനങ്ങളുടെ എണ്ണം 34,000 കടക്കുമെന്ന് അധികൃതർ അറിയിച്ചു.

 

സംസ്ഥാന സർക്കാർ അവശ്യമേഖലകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും നിലവിലുള്ള ഒഴിവുകള്‍ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതും നിയമനങ്ങള്‍ വർധിപ്പിച്ചു. ആറുമാസത്തെ പ്രതീക്ഷിത ഒഴിവുകള്‍ മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ വകുപ്പുകള്‍ക്ക് നിർദേശം നല്‍കി. അടുത്ത ഒരുവർഷത്തെ പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്.

 

2016 മേയില്‍ എല്‍ഡിഎഫ് സർക്കാർ വന്നശേഷം 2,65,200 പേർക്കാണ് നിയമന ശുപാർശ നല്‍കിയത്. എല്‍ഡി ക്ലർക്ക് തസ്തികയില്‍ 10,511 ഉം ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ 7800 ഉം നിയമന ശുപാർശ അയച്ചു. മറ്റു സംസ്ഥാനങ്ങളില്‍ പതിനായിരത്തില്‍ താഴെ നിയമനവുമായി പിഎസ്സി നോക്കുകുത്തിയാകുമ്ബോഴാണ് കേരള പിഎസ്സിയുടെ നേട്ടം. ഒരു റാങ്ക് ലിസ്റ്റ് കാലാവധിയാകുമ്ബോള്‍ത്തന്നെ പുതിയത് നിലവില്‍ വരുന്നവിധം കൃത്യമായ ആസൂത്രണമാണ് പിഎസ്‌സി നടപ്പാക്കുന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *