ന്യൂഡൽഹി: 100 കോടി രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ ചൈനീസ് പൗരൻ അറസ്റ്റിൽ. ഫാംഗ് ചെൻജിൻ എന്നയാളാണ് അറസ്റ്റിലായത്. 43.5 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. സുരേഷ് കോളിച്ചിയിൽ അച്യുതൻ എന്നയാൾ നൽകിയ പരാതിയെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്.
വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തുന്ന ഓൺലൈൻ സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പുകളിൽ ഇയാൾ പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതി ഡൽഹിയിലെ സഫ്‌ദർജംഗ് എൻക്ലേവിലാണ് താമസിച്ചിരുന്നത്. ഫോണിൽ ചെൻജിനും കൂട്ടാളികളും തമ്മിൽ നടത്തിയ വാട്‌സ്ആപ്പ് സംഭാഷണങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇയാളുമായി ബന്ധപ്പെട്ട് ഏകദേശം 17 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സൈബർ പോലീസ് അറിയിച്ചു.