ചെന്നലോട്: വയനാട് ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ചെന്നൈ യാങ് സോൾജിയേഴ്സ് ക്ലബ്ബ് ഇൻഡോർ അവാർഡിൽ വെച്ച് നടന്നു. വിജയികൾക്ക് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി സമ്മാന വിതരണം നടത്തി. വയനാട് ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡൻ്റ് എം എ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മെൽവിൻ, ക്ലബ് പ്രസിഡൻ്റ് എം ദേവസ്യ, ജോയിൻ്റ് സെക്രട്ടറി ബിന്ദു വർഗീസ് തുടങ്ങിയവർ സംസാരിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി പേർ മത്സരത്തിൽ പങ്കാളികളായി.