സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലാ പോലീസിന്റെ മുന്നറിയിപ്പ്. ഇപ്പോള്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പലതരം സൈബര്‍ തട്ടിപ്പുകളില്‍ അകപ്പെടാതെ സൂക്ഷിക്കുക.
ഓണ്‍ലൈന്‍ ജോബ് തട്ടിപ്പ്
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങള്‍ മുഖേന ബന്ധപ്പെടുന്ന പ്രതികള്‍ പാര്‍ട് ടൈം ആയും ഫുള്‍ ടൈം ആയും ജോലി ചെയ്ത് മികച്ച വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ച് ജോലി ചെയ്യാനുള്ള ടാസ്‌കുകള്‍ ലിങ്കു വഴി നല്‍കുകയും തുടക്കത്തില്‍ ്രപതിഫലം നല്‍കുകയും പീന്നീട് ഓരോ കാരണങ്ങള്‍ പറഞ്ഞ് പണം നിക്ഷേപിച്ചാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയു എന്ന് പറഞ്ഞ് വീണ്ടും വീണ്ടും നിക്ഷേപിക്കും. വലിയ തുകകള്‍ നഷ്ടപ്പെട്ട് കഴിയുമമ്പോഴാണ് നിങ്ങള്‍ ചതിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്നത്.
ഷെയര്‍ മാര്‍ക്കറ്റ് തട്ടിപ്പ്
സമാന രീതിയില്‍ തന്നെ ഷെയര്‍ മാര്‍ക്കറ്റുകളില്‍ നിക്ഷേപിച്ച് വന്‍ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ച് പ്രതികള്‍ ട്രേഡിങ് പ്ലാറ്റ് ഫോം വഴി പണം ഇന്‍വെസ്റ്റ് ചെയ്യിപ്പിക്കുകയും തുടക്കത്തില്‍ നല്ല ലാഭം നല്‍കുകകയും പിന്നീട് മുടക്കിയ പണവും ലാഭവും പിന്‍വലിക്കാന്‍ കൂടുതല്‍ തുക നിക്ഷേപിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യും. വന്‍ തുകകള്‍ നിക്ഷേപിച്ചു കഴിയുമ്പോഴാണ് മുടക്കിയ പണവും ലാഭവും പിന്‍വലിക്കാന്‍ കഴിയാതെ ചതിക്കപ്പെട്ടു എന്ന വിവരം തിരിച്ചറിയുക.
വിര്‍ച്യല്‍ അറസ്റ്റ് തട്ടിപ്പ്
ലോ ഇന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ചമഞ്ഞുകൊണ്ട് യൂണിഫോം ധരിച്ച് വീഡിയോ കോള്‍ ചെയ്തും, മെയില്‍ അയച്ചും നിങ്ങള്‍ കുറ്റകൃത്യം ചെയ്യുകയോ കൂട്ടു നില്‍ക്കുകയോ ചെയ്‌തോ എന്നും, നിങ്ങളെ വിര്‍ച്യല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ് എന്ന് പറഞ്ഞ് ഭയപ്പെടുത്തി നിങ്ങളുടെ അക്കൗണ്ടിലെ പണം പരിശോധിക്കണമെന്ന് പറഞ്ഞ് അതിനായി ആര്‍ബിഐയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണമെന്നും ആവശ്യപ്പെട്ട് പണം മുഴുവന്‍ തട്ടിയെടുക്കും. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ട്.
നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ആരുമായും പങ്കുവെക്കാതിരിക്കുക. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ പോലീസിന്റെ സഹായം തേടുക. പണം നഷ്ടപ്പെട്ടാല്‍ ഉടനെ 1930 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതി ബുക്ക് ചെയ്യുക. എളുപ്പത്തില്‍ പണമുണ്ടാക്കുന്ന മാള്‍ഗങ്ങള്‍ എല്ലാം അപകടമുള്ളതാണെന്ന് തിരിച്ചറിയുക. നിങ്ങളുടെ പണവും വ്യക്തിവിവരങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യുക.
ഓര്‍ക്കുക നമ്മുടെ , ജാഗ്രത നമ്മുടെ സുരക്ഷ.