മാനന്തവാടി: ഓടിക്കൊണ്ടിരുന്ന ബൈക്കിനു കുറുകെ കാട്ടുപന്നി ചാടി. പന്നി ബൈക്കിന് തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. തിരുനെല്ലി ദേവസ്വം ജീവനക്കാരനായ അഞ്ചുകുന്ന് സ്വദേശി ആർ.എം. വിനോദ്, ഭാര്യ സരസ്വതി എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ആറു മണിക്ക് കൊയിലേരി വെറ്ററിനറി സബ് സെൻ്ററിന് സമീപത്തായിരുന്നു അപകടം. ഇരുവരും വയനാട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സതേടി. അപകടത്തിൽ വിനോദിൻ്റെ കൈയുടെ അസ്ഥി പൊട്ടിയതിനാൽ ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടുണ്ട്. സരസ്വതിയുടെ പരുക്കുകൾ സാരമുള്ളതല്ല