എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചുപിഴ അടക്കാനുള്ള ചലാൻ കുറച്ച് കാലമായി കിട്ടാതിരുന്നതിനാൽ നാട്ടിലെ എ ഐ ക്യാമറകൾ പ്രവർത്തന രഹിതമാണെന്ന് കരുതി ഗതാഗത നിയമങ്ങൾ ലംഘിച്ചവർ ‘വലിയ പിഴ’ നൽകേണ്ടി വരും.

 

പിഴയടയ്ക്കാനുള്ള ചലാൻ അയക്കൽ കെൽട്രോൺ പുനരാരംഭിച്ചു. കെൽട്രോണിന് സംസ്ഥാന സർക്കാർ നൽകാൻ ഉണ്ടായിരുന്ന പ്രതിഫലത്തുക അനുവദിച്ചതോടെയാണിത്.80 ലക്ഷം പേരിൽ നിന്ന് 500 കോടി രൂപ പിഴയീടാക്കാൻ ഉണ്ടെന്നാണ് കണക്ക്. 2023 ജൂലായിലാണ് 232 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പാതകളിൽ 732 എ ഐ ക്യാമറകൾ കെൽട്രോൺ സ്ഥാപിച്ചത്.

 

ക്യാമറയിൽ കുടുങ്ങുന്ന നിയമ ലംഘനങ്ങൾക്ക് പിഴ അടക്കാനുള്ള ചലാൻ അയക്കുന്ന ചുമതലയും കെൽട്രോണിനാണ്. ഇതിന് മൂന്ന് മാസത്തിൽ ഒരിക്കൽ 11.6 കോടി രൂപ വീതം ധനവകുപ്പ് നൽകണമെന്നായിരുന്നു വ്യവസ്ഥ.ഈ തുകയിൽ കുടിശ്ശിക ആയിരുന്ന കഴിഞ്ഞ നാല് തവണകൾ ധനവകുപ്പ് അനുവദിച്ചതോടെയാണ് കെൽട്രോൺ ‘വീണ്ടും പണി തുടങ്ങി’യത്.

 

2023 ജൂലായ്‌ മുതൽ ഇതുവരെ എൺപത് ലക്ഷം നിയമ ലംഘനങ്ങളാണ് സംസ്ഥാനത്തെ എ ഐ ക്യാമറകളിൽ പതിഞ്ഞത്. എം.പരിവാഹൻ സൈറ്റിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ കൊടുത്ത് ‘പിഴയിൽ പെട്ടിട്ടുണ്ടോ’ എന്ന് മുൻകൂട്ടിഅറിയാം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *