സുൽത്താൻ ബത്തേരി : സാമൂഹ്യ വന വൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ ,വയനാട് വന്യജീവി സങ്കേതം സുൽത്താൻ ബത്തേരി റേഞ്ചിൽ , കല്ലുമുക്ക് സെക്ഷനിൽ ,സി .കെ. രാഘവൻ മെമ്മോറിയൽ ITE കളനാടി കൊല്ലി പുൽപ്പള്ളി വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.പ്രകൃതി പഠന ക്യാമ്പ് കല്ലുമുക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. സി .സന്തോഷ് ഉദ്ഘാടനം ചെയ്തു . ക്യാമ്പ് അംഗങ്ങളെ സുൽത്താൻ ബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി .പി .രാജു സ്വാഗതം ചെയ്തു വിശദീകരണം നടത്തി. ആശംസകൾ അർപ്പിച്ചു ITE പ്രിൻസിപ്പൽ ഷൈൻ P . ദേവസ്യ ,അധ്യാപിക സീത P. N . ബീറ്റു ഫോറസ്റ്റ് ഓഫീസർ ശ്രീഹരി .എസ് .എന്നിവർ സംസാരിച്ചു .എം .കെ .വിനോദ് കുമാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വനയാത്രയ്ക്ക് നേതൃത്വം നൽകി. ഷൈജു. പി .കെ .അസിസ്റ്റൻറ് പ്രൊഫസർ WMO കോളേജ് മുട്ടിൽ പരിസ്ഥിതിസംബന്ധിച്ച്ക്ലാസ് എടുത്തു . ക്യാമ്പ് അവലോകനത്തിൽ വിദ്യാർഥികളും, അധ്യാപകരും സജീവമായി പങ്കെടുത്തു. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ITE അധ്യാപകൻ ഗിരീഷ് .T .T.നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളും അധ്യാപകരും കല്ലുമുക്ക് സെക്ഷൻ സ്റ്റാഫ് എന്നിവർ ക്യാമ്പിൽ സജീവ സാന്നിധ്യമായിരുന്നു.
വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി
