ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം; വയനാട്, പാലക്കാട്, ചേലക്കര വോട്ടെണ്ണല്‍; ജയം ആ‍ര്‍ക്കെന്ന് ഇന്നറിയാം

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.കൃത്യം എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയോടെ ആദ്യഫല സൂചനകള്‍ വന്നുതുടങ്ങും.

 

മൂന്ന് മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അനായാസ ജയം സാധ്യമാകുമോ? ഡോ.പി. സരിനിലൂടെ എല്‍ഡിഎഫ് വിജയക്കൊടി പാറിക്കുമോ അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയില്‍ ഒരു സീറ്റ് ഉറപ്പിക്കുമോ. പാലക്കാട് ഫലം പ്രവചനാതീതമാണ്.

 

ചേലക്കര നിലനിർത്തുക എല്‍ഡിഎഫിന് വളരെ സുപ്രാധാനമാണ്. മറിച്ചായാല്‍ സർക്കാർ പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വരും. വയനാട്ടില്‍ യുഡിഎഫിന് ആശങ്കയേ ഇല്ല. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്നതിലാണ് കണക്കൂട്ടലുകള്‍.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *