കൽപ്പറ്റ: വയനാട്ടിൽ പോളിംഗ് കുറഞ്ഞിട്ടും കരുത്തറിയിച്ച് പ്രിയങ്കാ ഗാന്ധി. സഹോദരൻ രാഹുൽ ഗാന്ധി നേടിയതിനേക്കാൾ മികച്ച ഭൂരിപക്ഷവുമായാണ് പ്രിയങ്കാ ഗാന്ധിയുടെ കുതിപ്പ്.
മൂന്നു ലക്ഷത്തി അറുപതിനായിരത്തിൽ പരം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി ജയിച്ചതെങ്കിൽ അതിനേക്കാളേറെ വോട്ടുകളുമായാണിപ്പോൾ പ്രിയങ്കയുടെ തേരോട്ടം. കഴിഞ്ഞതവണ 3,64,442 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധി സി.പി.ഐയിലെ ആനി രാജയെ തോൽപ്പിച്ചതെങ്കിൽ നിലവിൽ 612020 വോട്ടുമായി നാലു ലക്ഷത്തിലേറെ ഭൂരിപക്ഷവുമായാണ് പ്രിയങ്കാ ഗാന്ധി ലീഡ് തുടരുന്നത്.