2025 ജനുവരിയിൽ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനായി ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ, പേര് തെളിയിക്കുന്ന രേഖ എന്നിവയും,വീട്ടിലെ ഒരു അംഗത്തിന്റെ വോട്ടർ ഐഡി നമ്പറും ആവശ്യമാണ്. കൂടാതെ ഉപയോഗത്തിലുള്ള ഒരു ഫോൺ നമ്പറും ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.