ഇന്ന് നവംബർ 26. ഇന്ത്യൻ ഭരണഘടനാ ദിനം. ഇന്ത്യൻ ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടന നിർമാണസഭ അംഗീകാരം നൽകിയ ദിനമാണിന്ന്. ജനങ്ങൾക്കിടയിൽ ഭരണഘടന മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
1949 നവംബർ 26-ന് ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടനയെ ഔദ്യോഗികമായി അംഗീകരിച്ചു. ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി ഡോ. ഭീംറാവു അംബേദ്കറിനുള്ള ആദരവ് കൂടിയാണ് ഈ ദിനം. ഭരണഘടന അസംബ്ലിയുടെ അധ്യക്ഷനായിരുന്നു ഡോ. ബി. ആർ. അംബേദ്കർ. ഭരണഘടനാ നിർമാണത്തിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു. ഇന്ത്യൻ ഭരണഘടന ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നുണ്ട് . അതിൽ എല്ലാവർക്കും നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു.
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളും നിർദ്ദേശകതത്വങ്ങളും പല രാജ്യങ്ങളിൽ നിന്നും കടമെടുത്തിട്ടുള്ളത് കൂടിയാണ്. മൗലികാവകാശങ്ങളിൽ പ്രധാനമായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ ഫ്രഞ്ച് ഭരണഘടനയിൽ നിന്നുമാണ് എടുത്തിട്ടുള്ളത്. വികസനത്തെ മുൻനിർത്തിയുള്ള പഞ്ചവത്സര പദ്ധതികൾ എല്ലാം സോവിയറ്റ് യൂണിയനിൽ നിന്നും സ്വീകരിച്ചവയാണ്.ഭരണഘടനയുടെ മുഴുവന്‍ ആശയങ്ങളും ഉള്‍ക്കൊള്ളുന്ന ആമുഖം വായിച്ചുകൊണ്ടാണ് ഓരോ ഭരണഘടനാ ദിനവും ആഘോഷിക്കാറുള്ളത്. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും നാം എന്ന ഒറ്റ കുടക്കീഴിൽ ചേർക്കാൻ നിയമങ്ങൾ ഉപകരിച്ചിട്ടുണ്ട്. എല്ലാവരും ഒരു നിയമത്തിന്റെ കീഴിൽ തുല്യരാണ് എന്ന് ഓർമിപ്പിക്കുന്ന ദേശീയ നിയമ ദിനം കൂടിയാണിന്ന്
.