ബത്തേരി സബ്സ്റ്റേഷൻ ടെർമിനൽ ടവർ പ്രവർത്തിയുമായി ബന്ധപ്പെട്ട് ബത്തേരി സബ്സ്റ്റേഷന് കീഴിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടും.
പ്രവർത്തി തുടങ്ങുന്ന രാവിലെ ഷിഫ്റ്റിംഗ് സമയത്തും അവസാനിക്കുന്ന ഷിഫ്റ്റിംഗ് സമയത്തും വൈദ്യുതി പൂർണമായും മുടങ്ങും, മറ്റു സമയങ്ങളിൽ മറ്റ് സബ്സ്റ്റേഷനുകളിൽ നിന്നും ലഭിക്കുന്ന വൈദ്യുതി വിതരണം ചെയ്യുന്നതിനാൽ അവിടെ ഉണ്ടാകുന്ന വൈദ്യുതി തടസ്സമോ വോൾട്ടേജ് ക്ഷാമവും ബത്തേരി സബ്സ്റ്റേഷൻ പരിധിയിലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ബത്തേരി സെക്ഷൻ അറിയിപ്പ്.
ബത്തേരി സബ്സ്റ്റേഷൻ ടെർമിനൽ ടവർ വർക്കുമായി ബന്ധപെട്ടു മാറ്റിവെച്ച വർക്കുകൾ നാളെ 27/11/2024 ന് എടുക്കുന്നതാണ്.രാവിലെ 9.00 മണി മുതൽ വൈകീട്ട് 5.00 മണിവരെ ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആയതിനാൽ ബത്തേരി 66KV സബ്‌സ്റ്റേഷനിൽ നിന്നും 11 KV ഫീഡറിൽ വൈദ്യുതി വിതരണം ചെയാൻ കഴിയില്ല.
ഉപഭോക്താക്കൾക് സമീപ സബ്‌സ്റ്റേഷനുകളിലെ 11KV ഫീഡർ ബാക്ക്ഫീഡ് ക്രമീകരണങ്ങൾ ആണ് നാളെ നൽകുക. മീനങ്ങാടി, അമ്പലവയൽ, പുൽപള്ളി സബ്‌സ്റ്റേഷനുകളിൽ നിന്നാണ് ബത്തേരി സെക്ഷനിലേക്ക് ബാക്ക്ഫീഡ് ചെയ്യുക അതുകൊണ്ട് മറ്റു സെക്ഷനുകളിലെ വൈദ്യുതി തടസം മൂലമോ ബാക്ക്ഫീഡ് ക്രമീകരണങ്ങൾ നടത്തുമ്പോഴോ വൈദ്യുതി പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടാം.