പേരാമ്പ്രയിൽ സിഎൻജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർച്ച ; വലിയ ദുരന്തം ഒഴിവായി

പേരാമ്പ്ര: പേരാമ്പ്രയിൽ സിഎൻജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർച്ച. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ഏകരൂൽ നിന്നും കുറ്റ്യാടി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കറിൽ നിന്നാണ് ചോർച്ച ഉണ്ടായത്. പേരാമ്പ്ര ബൈപാസിൽ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വെച്ചാണ് ചോർച്ച ശ്രദ്ധയിൽ പെട്ടത്.

 

ടാങ്കറിന്റെ ചോർച്ച ശ്രദ്ധയിൽപ്പെട്ട് പുറകെ വന്ന ഓട്ടോ ഡ്രൈവർ വിവരം ഫയർ സ്റ്റേഷനിലും പൊലീസ് കൺട്രോൾ റൂമിലും വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയർഫോഴ്സും പൊലീസും ലീക്ക് അടച്ചു നിയന്ത്രണ വിധേയമാക്കിയതിനാൽ വലിയ അപകടം ഒഴിവായി.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *