വൈത്തിരി: വൈത്തിരി കോക്കുഴി പ്രദേശത്ത് പലചരക്ക്കട കേന്ദ്രീകരിച്ച് മദ്യം അനധികൃത വിൽപ്പന നടത്തി വന്നയാളെ അറസ്റ്റു ചെയ്‌തു. വേങ്ങപ്പള്ളി കോക്കുഴി തയ്യിൽ വീട്ടിൽ രവി (68) നെയാണ് കൽപ്പറ്റ എക്സൈസ് റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്‌ടർ വി.എ. ഉമ്മറും സംഘവും അറസ്റ്റ് ചെയ്‌തത്. ഇയാളിൽ നിന്നും നിന്ന് 11.800 ലിറ്റർ മദ്യവും പിടിച്ചെടുത്തു. ബിവറേജിൽ നിന്നും മദ്യം വാങ്ങി വെള്ളം ചേർത്ത് അളവ് വർദ്ധിപ്പിച്ച് കൂടിയ വിലക്ക് വിൽപ്പന നടത്തിവരുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി. പ്രിവന്റീവ് ഓഫീസർ ഇ.വി എലിയാസ്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.കെ ബിന്ദു. സിവിൽ എക്സൈസ് ഓഫീസർ സാദിക് അബ്ദുദുള്ള എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പത്ത് വർഷം വരെ കഠിന തടവ് ശിക്ഷയും ഒരു ലക്ഷം രൂപവരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്.ഇയാളെ കൽപ്പറ്റ ജെഎഫ്സിഎം കോടതി മുമ്പാകെ ഹാജറാക്കി.
പലചരക്ക് കടയിൽ മദ്യം സൂക്ഷിച്ച് വെച്ച് അനധികൃതമദ്യ വിൽപ്പന നടത്തി വന്നയാളെ എക്സൈസ് അറസ്റ്റു ചെയ്‌തു
