മാനന്തവാടി : വീട്ടു വളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ പ്രതിക്കൾക്ക് 3 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തൻപുരയ്ക്കൽ ഷോൺ ബാബു (27 ), മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തൻപുരയ്ക്കൽ ടി.പി ത്രേസ്യാമ്മ (76 ) എന്നിവർക്കെതിരെയാണ് വിധി.
കഞ്ചാവ് ചെടി നട്ടുവളർത്തിയ കുറ്റത്തിന് ഒന്നാം പ്രതിയായ ഷോൺ ബാബുവിന് 3 വർഷം കഠിന തടവിനും 25000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവിനും, രണ്ടാം പ്രതിയായ ത്രേസ്യാമ്മയ്ക്ക് ഒരു വർഷം കഠിന തടവിനും 15000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവിനും ശിക്ഷിച്ചു.
2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത് മാനന്തവാടി റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ ആയിരുന്ന സുനിൽ എം.കെ യും പാർട്ടിയും കണ്ടെടുത്ത കേസിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എ.ജെ ഷാജി അന്വേഷണം നടത്തി മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന പി. ശിവപ്രസാദ് ആണ് അന്വേഷണം പൂർത്തിയാക്കി അന്തിമ കുറ്റപത്രം എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി മുമ്പാകെ സമർപ്പിച്ചത്.
കൽപ്പറ്റ അഡ്ഹോക്ക് – 11 കോടതി (എൻ ഡി പി എസ് സ്പെഷ്യൽ കോടതി) ജഡ്ജ് അനസ്.വി.ആണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ലിജിഷ് .ഇ.വി. പ്രോസിക്യൂഷനു വേണ്ടി ഹാജരായി.