ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം. രണ്ട് യുവാക്കൾ അപകടത്തിൽ മരിച്ചു. ചേർത്തല നെടുമ്ബ്രക്കാട് പുതുവൽ നികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ചേർത്തല എക്സറേ ജംഗ്ഷന് സമീപം അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു അപകടം. കെഎസ്ആർടിസി ബസ് ബൈക്കിടിലിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.