മേപ്പാടി: മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉരുൾപൊട്ടൽ ദുരന്തം അഭിമുഖീകരിച്ച ജനതയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിൽ വേഗത ഉണ്ടായിട്ടില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. പീപ്പിൾസ് ഫൌണ്ടേഷന്റെ 20 കോടി രൂപയുടെ പുനരധിവാസ പദ്ധതി പ്രഖ്യാപനം നിർവ്വഹിച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് മാസത്തിനപ്പുറവും അടിസ്ഥാന ആവശ്യങ്ങൾ പോലും പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യം. സാങ്കേതിക തടസങ്ങൾക്കപ്പുറമുള്ള മനുഷ്യത്വ സമീപനത്തോടെയുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് സംവിധാനം നമുക്കുന്നുണ്ടാവേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.
മലയാളി സമൂഹം പ്രബുദ്ധത കാണിച്ച സന്ദർഭമായിരുന്നു മുണ്ടക്കൈ – ചൂരൽമല ദുരന്ത നാളുകൾ. ലോകത്തിന് തന്നെ അതുല്യ മാതൃക കാണിച്ചവരാണ് നാം. മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക തീർത്തവരെ പ്രത്യേകം അഭിനന്ദിക്കുന്നു അദ്ദേഹം കൂട്ടി ചേർത്തു. വിവിധ എൻ.ജി.ഒ കളുടെ പുനരധിവാസ പ്രഖ്യാപനങ്ങളെ, പ്രവർത്തനങ്ങളെ ഏകീകരിക്കാൻ സംസ്‌ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വന്ന് ഐക്യപ്പെട്ടു പോയെങ്കിലും തുടർന്ന് അവഗണിക്കുന്ന സമീപനമാണ് ഉണ്ടാവുന്നത്. ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിൽ പീപ്പിൾസ് ഫൗണ്ടേഷൻ അതിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പീപ്പിൾസ് ഫൌണ്ടേഷൻ ചെയർമാൻ പി.ഐ നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കൈ – ചൂരൽമലയിലെ ജനത പഴയ ജീവിതത്തിലേക്ക് ക്രമപ്രവൃതമായി മാറുന്നു എന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാറും വിവിധ സന്നദ്ധ സംഘടനകളും ഒന്നിച്ചു നിന്നാൽ എളുപ്പത്തിൽ പുനരധിവാസം സാധ്യമാക്കാൻ പറ്റുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു, ടി സിദ്ധിഖ് എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
ഫൗണ്ടേഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ സമർപ്പണം ചടങ്ങിൽ നടന്നു. ഭവനപദ്ധതി, പെൻഷൻ സ്കീം, വിദ്യാഭ്യാസ പദ്ധതി, കമ്മ്യൂണിറ്റി ഹെൽത്ത് പ്രൊജക്റ്റ്, കമ്മ്യൂണിറ്റി സെന്റർ, തൊഴിൽ പദ്ധതി, ദുരന്ത ജാഗ്രത പ്രവർത്തനങ്ങൾ, നൈപുണ്യ വികസനം, ഉപജീവന പുനസ്ഥാപന പദ്ധതി എന്നീ പദ്ധതികളുടെ സമർപ്പണം യഥാക്രമം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ്, അസിസ്റ്റന്റ് അമീർ എം.കെ മുഹമ്മദലി, വയനാട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് ബിന്ദു, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ ഷഫീഖ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ബാബു, ജെ.എസ്.എസ് നിലമ്പൂർ ഡയറക്ടർ ഉമർ കോയ, പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം അബ്ദുൽ മജീദ് എന്നിവർ നിർവഹിച്ചു.
പീപ്പിൾസ് ഫൗണ്ടേഷൻ – റഹ്ബാർ ഫൗണ്ടേഷൻ പദ്ധതി പ്രഖ്യാപനം, എറൈസ് മേപ്പാടി പദ്ധതിയിലേക്കുള്ള ബംഗളൂരു എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെക്ക് കൈമാറ്റം, വിവിധ പദ്ധതികളുടെ ഒന്നാം ഘട്ട ധനസഹായ വിതരണം എന്നിവ ചടങ്ങിൽ വെച്ച് നടന്നു. ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീക്ക് മമ്പാട്, റഹ്‌ബാർ ഫൗണ്ടേഷൻ മാനേജർ റഹ്മത്തുള്ള, കോ- എർത്ത് ഫൗണ്ടേഷൻ ഡയറക്ടർ ഷിയാദ് മജീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്, മണിക്കുട്ടി എസ് പിള്ള എന്നിവർ സംസാരിച്ചു. അയ്യൂബ് തിരൂർ, എൻ എം അബ്ദുറഹിമാൻ, ഡോ. ഫവാസ്, കെ കെ ബഷീർ, ജമീല ടീച്ചർ, ഹസൻ കോയ, അനൂപ് അഹമ്മദ്, ഷമീൽ സജ്ജാദ്, നിദാൽ സിറാജ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി പി യൂനുസ് സ്വാഗതവും, പീപ്പിൾസ് ഫൗണ്ടേഷൻ വയനാട് ജില്ലാ കോഡിനേറ്റർ സി.കെ ഷമീർ നന്ദിയും പറഞ്ഞു.