വൈത്തിരി:ദേശീയപാത ചേലോട് പള്ളിക്കു സമീപമാണ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചത്.ഇന്ന് 10:30ഓടെയായിരിന്നു. പത്ത് പേർക്ക് പരിക്കേറ്റു.കൽപറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന പ്രൈവറ്റ് ബസും മാനന്തവാടിയിലേക്ക് വരുകയായിരുന്ന KSRTC ഡീലക്സ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.KSRTC മുൻപിൽ പോവുകയായിരുന്ന ടിപ്പറിനെ മറികടക്കുന്നതിനിടെ എതിരെ നിന്നും വന്ന പ്രൈവറ്റ് ബസിൽ തട്ടുകയായിരുന്നു.കൊടും വളവും എതിരെ വന്ന ബസിനെയും വകവെക്കാതെ കെ എസ് ആർ ടി സി ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.KSRTC ബസിന്റെ ഇടത് വശം ഭൂരിഭാഗവും പുറത്തേക്ക് അടർന്നു വീണ സ്ഥിതിയിലാണ്.KSRTC ൽ ആറു പേര് മാത്രമായിരുന്നു യാത്രക്കാർ.അതിനാൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു.പ്രൈവറ്റ് ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവരുടെ അവസരോചിത ഇടപെടൽ മൂലം വാഹനം ഇടത്തോട്ട് പരമാവധി അടുപ്പിച്ചതിനാലും വൻ ദുരന്തം ഒഴിവായി.