തിരുവനന്തപുരം: കേരളാ ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യു.ആര്‍. പ്രദീപും പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഉച്ചക്ക് 12.00 മണിക്ക് കേരളാ നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക. സ്പീക്കർ എ.എൻ.ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും.
രാഹുൽ മാങ്കൂട്ടത്തിലും യു.ആർ.പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
