ചുണ്ടേലിൽ ഓട്ടോയും ഥാർ ജീപ്പും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ച സംഭവം; ആസൂത്രിത കൊലപാതകം പ്രതി കസ്റ്റഡിയിൽ

കൽപ്പറ്റ: ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ കുന്നത്ത് പിടിയേക്കൽ നവാസ് (43) മരിച്ചത് ആസൂത്രിത കൊലപാതകം. കേസിൽ സഹോദരങ്ങൾ പ്രതികൾ. പുത്തൂർവയൽ കോഴികാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻ എന്നിവർ കസ്റ്റഡിയിൽ. സംഭവത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് വൈത്തിരിപോലീസ് പറഞ്ഞു. പ്രതി അപകടത്തിൽ പരിക്കേറ്റ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഡിസ്ചാർജായഉടൻ തന്നെ അറസ്റ്റ് നടക്കുമെന്ന് സൂചനയുണ്ട്.

 

ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ തിങ്കളാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ കുന്നത്ത് പീടിയേക്കാൾ നവാസ് (43) മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ തന്നെ ആരോപിച്ചിരുന്നു. വൈത്തിരി പോലീസിൽ ഇവർ പരാതി നൽകി. തിങ്കളാഴ്ച കാലത്തു എട്ടരമണിക്കാണ് നവാസ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ ആരോപണ വിധേയനായ സുബിൻ ഷാദ് ഓടിച്ചിരുന്ന ഥാർ ജീപ്പ് ഇടിച്ചത്. അപകടത്തിൽ നവാസ് മരിച്ചതിൽ തിങ്കളാഴ്ച തന്നെ ദുരൂഹത ഉയർന്നിരുന്നു. ഇതുമൂലം നവാസിൻ്റെ മൃതദേഹം വയനാട് മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഇന്നലെ ഉച്ചയോടെ ചുണ്ടത്തോട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നവാസിൻ്റെ മൃതദേഹം കബറടക്കി. ചുണ്ടേൽ എസ്റ്റേറ്റ് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർവശത്തുനിന്നും വരികയായിരുന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും പാടെ തകർന്ന നിലയിലായിരുന്നു. സുബിൻ ഷാദും പിതാവും ചുണ്ടേൽ ഭാഗം നടത്തിവന്നിരുന്ന ഹോട്ടലിൻ്റെ എതിർവശത്തായുള്ള നവാസിൻ്റെ സ്റ്റേഷനറി കടയുമായി ബന്ധപ്പെട്ടു നവാസുമായി നേരത്തെ പ്രശ്നമുണ്ടായതായി പറയപ്പെടുന്നു. വൈത്തിരി പോലീസ് സ്റ്റേഷനിൽ കേസുമുണ്ടായിരുന്നു. ഇതിൻ്റെ പേരിൽ നവാസിൻ്റെ ഓട്ടോയിൽ ജീപ്പ് ഇടിപ്പിച്ചതാണെന്നാണ് ആരോപണം. ദുരൂഹത ആരോപിച്ച് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. ഇന്നലെ നാട്ടുകാർ വൈകിട്ട് ചേർന്ന് സുബിൻ ഷാദിൻറെ പിതാവ് നടത്തുന്ന മജ്ലിസ് ഹോട്ടലിനു നേരെ പ്രതിരോധിച്ചു. ഹോട്ടലിൻ്റെ ഗ്ലാസ്സുകൾ തകർന്നു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നവാസ് എന്ന ഓട്ടോഡ്രൈവർ നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. അവൻ്റെ മരണം നാട്ടുകാർക്ക് ഉൾകൊള്ളാവുന്നതിലും അപ്പുറമായിരുന്നു. നവാസിൻ്റെ മയ്യത്തു നിസ്കാരത്തിനു നിരവധി പേർ പങ്കെടുത്തു. അപകടത്തിൽ പരിക്കേറ്റ ജീപ്പ് ഡ്രൈവർ സുബിൻ ഷാദ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പോലീസ് കാവലുണ്ട്.

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *